ബാർ സമയം തിരഞ്ഞെടുപ്പ് ഡീലോ? എന്ന് കെസിബിസി

ബാർ സമയം തിരഞ്ഞെടുപ്പ് ഡീലോ? എന്ന്  കെസിബിസി
Feb 20, 2026 02:20 PM | By PointViews Editor

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള മിന്നൽ വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാൽ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം വർധിപ്പിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.


മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്‌കാരി പ്രീണന നയം സ്വീകരിച്ചവർ മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന ബൈബിൾ വാക്യം ഓർമയിൽ വയ്ക്കുന്നത് ഉചിതമായിരിക്കും. മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി മദ്യശാലകളുടെ എണ്ണം കൂട്ടിയും സമയം വർധിപ്പിച്ചും സാധാരണ ജനത്തെ വേട്ടയാടരുതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.


വിനോദസഞ്ചാരികളുടെ മറവിൽ മദ്യവില്പന വ്യാപകമാക്കാൻ സർക്കാർ ശ്രമിക്കേണ്ട. വിനോദസഞ്ചാരികൾ കേരളത്തിലെത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല. പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യത കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്, മറിച്ച് മയക്കുമരുന്നുപയോഗകരുടെയും, മദ്യപാനികളുടെയും, തെരുവുനായ്ക്കളുടെയും, വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്.


ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്‌മരണ നടത്തിയാൽ മദ്യപിച്ചും, മയക്കുമരുന്നുകൾ കഴിച്ചും ഭ്രാന്തൻമാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകും. പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ആരോപിച്ചു. കേരള കത്തോലിക്കാ സഭ മാർച്ച് എട്ടിന് മദ്യലഹരി വിരുദ്ധ ഞായർ ആചരിക്കും. സീറോ മലബാർ ലത്തീൻ, മലങ്കര റീത്തുകളിലെ പള്ളികളിൽ സഭയുടെ സർക്കുലർ വായിക്കുകയും വിവിധ പരിപാടികളോടെ ആചരണം നടത്തുകയും ചെയ്യും.

Bar Time Election Deal? KCBC

Related Stories
സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.

Mar 8, 2026 11:17 AM

സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.

സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി...

Read More >>
മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

Mar 5, 2026 12:50 PM

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും...

Read More >>
വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

Mar 1, 2026 03:44 PM

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം...

Read More >>
ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

Feb 26, 2026 11:04 PM

ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

ശ്രീലേഖയ്ക്ക് എതിരെ പോക്സോ...

Read More >>
രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

Feb 26, 2026 07:34 AM

രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

രാഹുൽ ഗാന്ധി പേരാവൂരിൽ...

Read More >>
കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

Feb 25, 2026 11:03 PM

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത...

Read More >>
Top Stories